തിരുഹൃദയ ദേവാലയം

                                                                                            
                                                  തിരുഹൃദയ ദേവാലയം 
                                   തിരുമണിവെങ്കിടപുരം പഞ്ചായത്തിന്റെ തെക്കേ അറ്റത്താണ് തിരുഹൃദയ ദേവാലയം സ്ഥതിചെയ്യുന്നത്മുന്‍ കാലങ്ങളില്‍ തൃണയംകുടം പള്ളി എന്നാണ് അറിയപ്പട്ടിരുന്നത്. 1913 മാര്‍ച്ചുമാസം ഒന്നാം തിയതി വി.യൌസേപ്പിതാവിന്റെ വണക്കവാസപ്പുരയായി ആരംഭിച്ചു 1952 ഡിസംബര്‍ മാസം 31നു് പള്ളിയായി ഉയര്‍ത്തുകയും ചെയ്തുപള്ളിയിലെ സിമിത്തേരി നിര്‍മ്മാണവുമായി ബന്ധപ്പെട്ടു നടന്ന സംഭവവികാസങ്ങള്‍ ടി.വി.പുരം ഇടവകയ്ക്കു ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തു. 1994 ല്‍ ഒരു ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് മഠം ഇടവകയില്‍ സ്ഥാപിതമായി.